Sunday 27 March 2011

ആഘോഷം


ആകാശ ഗോപുര കവാടം തുറന്ന്
വര്‍ണ്ണാഡംഭര നൃത്ത സദസ്സൊരുങ്ങി.
വീണ കമ്പികള്‍ ഈണത്തില്‍ മീട്ടി
ഗായകര്‍ കര്‍ണ്ണ മധുരമായ് പാടി.
അപ്സര കന്യകള്‍  നൂപുരങ്ങള്‍ കെട്ടി
നൃത്ത ചുവടുകള്‍ താളത്തില്‍ ചവിട്ടി.
മാനത്തൊരു പിടി താരങ്ങള്‍ നിരന്ന്
ചുറ്റിനും വെള്ളി വളയങ്ങള്‍ തീര്‍ത്തു.
പൊട്ടിച്ചിരികള്‍ അലകളായ് ഉയര്‍ന്നു
എന്തൊരാഘോഷം ദൈവ സന്നിധിയില്‍.

ആകാശം തെരുവെന്ന്  നിങ്ങളറിഞ്ഞോ
ഗോപുരം മുപ്പതാം വാടക വസതിയെന്നും.
ഈശ്വര ഗാനങ്ങള്‍ മത്സരിച്ചോതി
കിളുന്ത് പെണ് തരിയും താടിയുള്ളപ്പനും.
രോഗവും ദാരിദ്ര്യവും മടുത്ത സ്ത്രീകള്‍
തിടുക്കത്തില്‍ ഒടുക്കത്തെ പണികള്‍ തീര്‍ത്തു.
വെളുത്ത വസ്ത്രധാരികള്‍ ചുറ്റിലും കൂടി
അവ്യക്തമായ് ഓതി ഇരു ചെവികളിലും.
രോദനം അലകളായ് പടരുന്നു ചുറ്റിനും
ഹാവൂ എന്തൊരുഷ്ണം മാറി നില്ല് മനുഷ്യരേ.

19 comments:

  1. ദാ മിണ്ടി പിന്നെ മണ്ടി ..കാരണം കവിത മനസിലായില്ല ...

    ReplyDelete
  2. മരണം കാത്ത് കിടക്കുന്നവരുടെ സ്ഥിതി തീര്‍ച്ചയായും ദയനീയമാണ്‍..നന്നായിരിയ്ക്കുന്നൂ ട്ടൊ.

    ReplyDelete
  3. എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല.

    ReplyDelete
  4. വരികള്‍ പലതും മാറ്റി മറിചെഴുതിയാല്‍ കൂടുതല്‍ മനോഹരമാകും

    ReplyDelete
  5. എന്താണ് എഴുതേണ്ടത് എന്ന് എനിക്കും അറിയില്ല.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. ഇനിയും എഴുതുക,
    ആശംസകള്‍...

    ReplyDelete
  8. കവിതാശയവും, ചിത്രവും തമ്മില്‍ ബന്ധമുണ്ടോ?
    എഴുത്ത് കൊള്ളാം. ചിത്രം കണ്ഫ്യൂഷന്‍ ആക്കുന്നു.
    ആശംസകള്‍

    ReplyDelete
  9. എനിക്കൊന്നും മനസ്സിലായില്ല ഫെനാ...വരികള്‍ തമ്മില്‍ ചേരാത്ത പോലെ... എന്റെ അജ്ഞതക്കു മാപ്പ്...!

    ReplyDelete
  10. photo കണ്ടിട്ടാണ് കാര്യങ്ങള്‍ ഗ്രഹിച്ചത്

    ReplyDelete
  11. മിണ്ടീട്ട് പോകാം

    ആദ്യപകുതി മനസ്സിലായി
    രണ്ടാം പകുതി വ്യക്തമാവുന്നില്ല

    ReplyDelete
  12. അതേ മിണ്ടീട്ടു പോവാം.....
    ആശംസകള്‍

    ReplyDelete
  13. കവിത നന്നായി ആശംസകള്‍!

    ഇതിലൂടെയും വരണേ : www.chemmaran.blogspot.com

    ReplyDelete
  14. വായിച്ചു, നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete

ഒന്ന് മിണ്ടീട്ട് പോകൂന്നേ..