Sunday, 25 December 2011

രണ്ട് ഓഫ്ഫ് ലൈനുകള്..


അയാള് :
പറയെന്റ്റെ മുത്തേ..
നിനക്കറിയുമോ നമ്മള്‍ ഒന്നാകുന്ന ഒരു ദിവസത്തിന്..
ആ ഒരു നിമിഷത്തിനു വേണ്ടിയുള്ള വെമ്പലിലാണ്‍ എന്റ്റെ ഉള്ളം..
ഞാന്‍ ഒഴികെയുള്ളവരെല്ലാം ഓഫീസ്സ് വിട്ടിറങ്ങിയിരിയ്ക്കുന്നു,
എന്നാല്‍ ഞാന്‍ നിനക്കായ് വഴി കണ്ണ് കാത്തിരിയ്ക്കുകയാണ്..
എവിടെയാണ്‍ നീ…?
ഇവിടെ ഇങ്ങനെ ഇരിയ്ക്കുമ്പോള്‍ അകാരണമായൊരു ഭയം എന്റ്റെ ഈ കൈത്തലം വിയര്പ്പി യ്ക്കുന്നു..
എന്നാലും സാരമില്ല..ഞാന്‍ ധീരനെന്ന് സ്വയം ബോധ്യപ്പെടുത്താനായെങ്കിലും നീയൊന്ന് പെട്ടെന്ന് വരൂ..
ഇവിടെ മുറികള്‍ പൂട്ടി തുടങ്ങിയിരിയ്ക്കുന്നു..
എനിയ്ക്ക് പറയാനുള്ളത് പറഞ്ഞ് ഞാന്‍ പോവുകയാണ്..!
ഇപ്പോഴാണ്‍ ഞാന്‍ ഓര്ത്തയത് ചിലപ്പോള്‍ നീ വൈകിയേയ്ക്കും എന്നു പറഞ്ഞത്..
ഇന്നാണല്ലൊ നിനക്ക് മകളുടെ സ്ക്കൂളില്‍ പോകേണ്ട ദിവസം
പേടിയ്ക്കണ്ട അവള്‍ പരീക്ഷയില്‍ നല്ല പോലെ ചെയ്തിരിയ്ക്കും..
നീ ഒരിയ്ക്കല്‍ എനിയ്ക്കു തന്ന പടത്തില്‍ അവളുടെ മുഖം തെളിയാതെ കിടപ്പുണ്ടായിരുന്നു..
അവള്ക്ക് നിന്റെ ഛായയാണെന്ന് തോന്നുന്നു
അതേ മൂക്കും ചുവന്ന ചുണ്ടുകളും..
പക്ഷേ റോസ് നിറത്തിലുള്ള ഡ്രസ്സ് മോളേക്കാളേറെ നിനക്കാണ്‍ ചേരുന്നത്..
എന്റെ പ്രിയപ്പെട്ട നിറം റോസ് ആണെന്ന് നിനക്ക് അറിയാമല്ലോ അല്ലേ..?
ങാ..ഒരു കാര്യം പറയാന്‍ വിട്ടു പോയി,
ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടു,
ഒരു പ്രേമ രംഗങ്ങളും നടപ്പിലാക്കാതെ മുഖത്തോട് മുഖം നോക്കി നമ്മളിരിയ്ക്കുന്നു..
നിന്റെര മണം ഞാന്‍ ശ്വസിയ്ക്കുന്നുണ്ടായിരുന്നു..
പക്ഷേ പെട്ടെന്നത് മുറിഞ്ഞു പോയി...
നാട്ടില്‍ നിന്നും വന്ന വീട്ടിലെ ഫോണ്..
അത് അവളായിരുന്നു എന്റ്റെ ഭാര്യ..
നിനക്കറിയാമല്ലോ അവള്‍ പ്രസവിച്ച് കിടക്കുകയാണെന്ന്..
മോന്‍ പേരിട്ടു..ക്ഷമിയ്ക്കണം അതും പറയാന്‍ ഞാന്‍ വിട്ടു പോയി..
അവനെ പഠിപ്പിച്ച് ഡോക്ടര്‍ ആക്കണമെന്ന് അവള്‍ പറയുന്നു..
അവന്റെഠ വിദ്യഭ്യാസത്തിനും മറ്റുമായി വരും നാളുകളില്‍ ഞാനിനി കുറെ ബുദ്ധിമുട്ടേണ്ടി വരും..
നിനക്ക് എന്റ്റെ ഇവിടുത്തെ വരുമാനത്തെ കുറിച്ചും സമ്പാദ്യങ്ങളെ കുറിച്ചും നല്ല പോലെ അറിയാമല്ലോ..
എനിയ്ക്ക് സമ്പാദ്യം എന്നു പറയാന്‍ ഈ ഉടലും സ്നേഹവും മാത്രമേ ഉള്ളു..
ഇതു കേട്ട് നിന്റ്റെ കണ്ണുകള്‍ നിറയണ്ട..
ഞാന്‍ ഇനി ഇറങ്ങാന്‍ നോക്കട്ടെ...
അവള്ക്ക് പൈസ അയയ്ക്കാന്‍ ബേങ്കിലും പോണം..
അപ്പോള് നമ്മുട സ്ഥിരം സമയത്ത് നാളെ കാണാം..
ഒരിയ്ക്കല്‍ കൂടി ഞാന് ഓര്മ്മിപ്പിയ്ക്കയാണ്,
നിന്റ്റെ മകളുടെ വിദ്യഭ്യാസവും വിവാഹവും മറ്റു പ്രാരാബ്ധങ്ങളും തീരും വരേയ്ക്കും ഞാന്‍ ഇവിടെ ഉണര്ന്നിരിയ്ക്കും..നിന്നെ ഒന്നു കാണാന്…നിന്നെ ഒന്നു തൊടാന്‍ മാത്രമായിട്ട്..
അന്നും എന്നത്തേയും പോലെ ഞാന്‍ നിന്നോട് ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചാല്‍ സമ്മതിയ്ക്കാതിരിയ്ക്കുമോ നീ..?
അവള് :
ഞാന്‍ വരും മുന്നെ നീ പോയല്ലേ..
സങ്കടം പറയുന്നില്ല.. ഞാന്‍ ഏറെ വൈകിയിരുന്നു..
നീ പറഞ്ഞ പോലെ തന്നെ മോള്‍ നല്ല പോലെ ചെയ്തിരുന്നു..
പിന്നെ ഞാന്‍ എത്തിയപ്പോഴേയ്ക്കും ഏട്ടന്‍ എത്തിയിരുന്നു..
ഏട്ടന്‍ ചായ വെച്ചു കൊടുത്ത് കൂടെ വര്ത്തനമാനത്തിന്‍ ഇരിയ്ക്കുകയെല്ലാം കഴിഞ്ഞു വേണ്ടെ ഇങ്ങെത്തിപ്പെടാന്..
സാരമില്ല..നിന്റെച വരികള്‍ എന്നേയും കാത്ത് കിടന്നിരുന്നല്ലോ..
എനിയ്ക്കതു തന്നെ ധാരാളം..
നിന്റ്റെ വാക്കുകളല്ലേ എന്റ്റെ ഊര്ജ്ജം..
എന്റ്റെ ചുറ്റുപാടുകളും അവസ്ഥകളും എന്നെ കീഴടക്കി വരിഞ്ഞ് മുറക്കിയിരിയ്ക്കുകയാണ്..
അവിടെ നിന്നുള്ളൊരു മോചനമാണ്‍ നീ എനിയ്ക്ക്..
നീ എനിയ്ക്ക് ആരാണെന്ന് ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല..
എന്റ്റെ വരും കാലത്തിലെ കാവല് ഭടനായി ഞാന്‍ നിന്നെ സങ്കൽപ്പിയ്ക്കുകയാണ്..
വരും നാളയില്‍ ഞാന്‍ ഈ രൂപത്തിലും ഭാവത്തിലും ഉണ്ടായിരിയ്ക്കുമോ എന്നത് സാങ്കല്പികം..
വാക്ക് തരാനും എനിയ്ക്കാവില്ല..
പക്ഷേ ഒന്നു ഞാന്‍ പറയാം..
എന്റെ മോഹങ്ങളും ആശകളും ഞാന്‍ വെള്ളാരം കല്ലുകളെ കുഞ്ഞു സഞ്ചിയില്‍ ആക്കി സൂക്ഷിയ്ക്കും പോലെ കരുതി വെയ്ക്കുന്നു..
ഇടയ്ക്കിടെ ഞാന്‍ അവയെ കൈകളിലെടുത്ത് ആസ്വാദിയ്ക്കും..
ഏതാനും കാരണ വശാല്‍ ആ സഞ്ചി നഷ്ടമാവുകയാണെങ്കില്‍ നീ വ്യസനിയ്ക്കരുത്..
നീ നിന്റെര ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് സന്തോഷത്തോടെ കഴിയുന്നു എന്ന ആനന്ദ കണ്ണുനീര്‍ തുള്ളികള്‍ മറ്റൊരു സഞ്ചിയിലാക്കി ഞാന്‍ സൂക്ഷിച്ചിരിയ്ക്കും..
അടുക്കളയില്‍ ഒരുപാട് പണികള് കിടക്കുന്നു.. ഞാന്‍ പോകട്ടെ..
ങാ, അതിനു മുന്നെ ഒരു കാര്യം കൂടി,
ഇന്നലെ ഞാനും നിന്നെ സ്വപ്നം കണ്ടിരുന്നു..
ഇവിടെ നിന്നെ കാണുന്ന ഒരു കുഞ്ഞു ചിത്രമല്ലാതെ വേറൊരു വ്യക്ത രൂപവും നിന്നെ കുറിച്ച് എനിയ്ക്കില്ലല്ലോ..
അതായിരിയ്ക്കാം സ്വപ്നത്തില്‍ നിന്റ്റെ മുഖത്ത് ഒരു മൂടല്‍ വീണിരുന്നു..
പക്ഷേ നമ്മുടെ പ്രേമ സല്ലാപങ്ങള്‍ വ്യക്തമായിരുന്നു..
പ്രേമ സല്ലാപങ്ങള്‍ തന്നെയോ..?
എനിയ്ക്ക് ഒന്നും വേര്ത്തിരിയ്ക്കാന്‍ ആവുന്നില്ല..
ഞാന്‍ അതിനെ കുറിച്ച് ബോധവതിയുമല്ല..
നമ്മുടെ ലക്ഷ്യം അതല്ലല്ലോ..
ഒരു ദീര്ഘക കാലം മുഴുവന്‍ കാത്തിരിയ്ക്കുന്ന കാമുകീ കാമുകന്മാര്‍ അല്ലല്ലോ നമ്മള്..
പിന്നെ…?
അതൊരു രഹസ്യമല്ലേ..
വാര്ദ്ധ്യ ക്ക്യത്തിന്റെ ചവിട്ടു പടിയില് ദൂരേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്ന ഒരു സന്ധ്യയില്‍ നിശ്ചയിയ്ക്കേണ്ട തീരുമാനം..
ഏട്ടന്‍ വിളി തുടങ്ങിയിരിയ്ക്കുന്നു..
അല്പം മുന്ശു‍ണ്ഠിയാണെങ്കിലും സഹിയ്ക്കാവുന്നതേ ഉള്ളു..
മോളും ഉറങ്ങാന്‍ തിടുക്കം കൂട്ടുന്നു..
നിന്നെ ഞാന്‍ ഉപേക്ഷിച്ച് പോവുകയല്ലാ…
നാളെ നമ്മുടെ സ്ഥിരം സമയത്തു കാണാം എന്ന പ്രത്യാശയില്……

18 comments:

 1. ഓഫ് ലൈന്‍ .. ത്രെഡ് ഇഷ്ടയേട്ടൊ ..
  രണ്ടു മനസ്സുകളുടെ വിരലുകള്‍
  മൊഴിയുന്നത് , അതില്‍ ഹൃദയത്തിന്റേ വര്‍ണ്ണവുമുണ്ട് ..
  ചാറ്റ് പൊലെ അതു അപ്പൊള്‍ തന്നെ അന്യൊന്യം
  പകരുന്നതിനേക്കാള്‍ ഇതിനൊരു വേറിട്ട സുഖമാണ്..
  അതു കാണുമ്പൊള്‍ നമ്മേ , നാമിപ്പുറമില്ലാത്തപ്പൊള്‍
  ഓര്‍ത്ത ഹൃദയത്തിന്റേ സുഗന്ധം കാണും ..
  ബന്ധങ്ങളില്‍ വീണലിയുകയും, സ്നേഹത്തിന്റേ
  തീനാമ്പ് കെടാതിരിക്കുകയും ചെയ്യുന്ന മനസ്സിന്റേ വ്യാപരങ്ങളില്‍
  വരികളില്‍ അകപെട്ടു കിടപ്പുണ്ട് .. ഒരൊ വാക്കുകളിലും
  നീ ഇല്ലാതേ , നിനക്ക് ഞാനുണ്ടെന്നും പറയാതേ പറയന്നുണ്ട് ..
  അവതരണ ശൈലീ ഇഷ്ടായീ .. എഴുതുക .. ആശംസകള്‍ ..

  ReplyDelete
 2. കണ്ടെത്തിയ വഴികള്‍ എന്ന് വേണമെങ്കിലും പറയാം അല്ലെ.
  മനസ്സിന്റെ വിങ്ങലുകള്‍ ഇറക്കി വെക്കാന്‍ ഒരിടം എന്നും ആകാം.
  ശൈലിക്ക് ഒരു പ്രത്യേകത അനുഭവപ്പെട്ടു.

  കൃസ്തുമസ് ആശംസകള്‍.

  ReplyDelete
 3. ചിത്രത്തിലുള്ളത് പോലെ ഒന്ന് മറ്റൊന്നിലേക്ക് ഒരിക്കലും അടുക്കില്ല.. ലൈനുകൾ നിലനിൽക്കുന്നത് പലതരത്തിലുള്ള ബന്ധങ്ങൾകൊണ്ട് തന്നെ, ബാലൻസിലും സപോർട്ടിലും മുന്നോട്ട് കിടക്കേണ്ട രണ്ട് ലൈനുകൾ ..

  ReplyDelete
 4. കൊള്ളാല്ലോ ഈ ഓഫ് ലൈന്‍..!
  ഓഫായാലും,ഓണായാലും സംഗതി ഭേഷ്..!
  ഭേഷ് അല്ലാത്തത് അക്ഷരത്തെറ്റ്. പോസ്റ്റുന്നതിനു മുന്‍പ് തിരുത്താന്‍ ശ്രമിക്കുക.

  “..പക്ഷേ പെട്ടെന്നത് മുറിഞ്ഞു പോയി...
  നാട്ടില്‍ നിന്നും ഭാര്യയുടെ ഫോണ്‍..!“

  ഇങ്ങനുള്ള ചെറിയ മാറ്റങ്ങള്‍ ഇനിയും ഇതിന്റെ ഭംഗി കൂട്ടും.വായനാ സുഖം തരുന്ന ശൈലിതന്നെ. ഇനിയും മെച്ചപ്പെടും.
  പുതു വത്സരാശംസകളോടെ..പുലരി

  ReplyDelete
 5. വിരല്‍ത്തുമ്പുകള്‍ കൊണ്ടടുക്കുന്ന ഹൃദയ ബന്ധങ്ങള്‍...ആശംസകള്‍...!

  ReplyDelete
 6. മുകളിലെ ചിത്രം തന്നെയാണ് താഴെ എഴുത്തിലും.... ഒരു പരിധിക്കപ്പുരം അകലം കൂടിയാലും കുറഞ്ഞാലും പ്രശ്നം... കൃത്യമായ ബാലന്‍സില്‍ നിലനില്‍കുന്ന ബന്ധം,,,,

  എങ്കിലും ഇത് നല്ലതാണോ...

  എഴുതല്ല... ഇത്തരം ബന്ധങ്ങള്‍...

  ആശംസകള്‍..

  ReplyDelete
 7. സദാചാരവാദികള്‍ കാണണ്ട ഈ offline... :)

  പറയാനുള്ളത് ഭംഗിയായി പറഞ്ഞു.. ആഖ്യാനശൈലിയില്‍ ഒരു വശ്യതയുണ്ട്....

  mermaid എന്ന water nymphനു ആശംസകള്‍ ...
  സ്നേഹം...

  ReplyDelete
 8. @റിനി ശബരി
  അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
  വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ..

  ReplyDelete
 9. @പട്ടേപ്പാടം റാംജി
  thank you and Xmas wishes..

  ReplyDelete
 10. @ബെഞ്ചാലി
  ഒരു advice അല്ലേ,thankyou.

  ReplyDelete
 11. @പ്രഭന്‍ ക്യഷ്ണന്‍
  thank you.

  ReplyDelete
 12. @വര്‍ഷിണി* വിനോദിനി
  thank you

  ReplyDelete
 13. @khaadu
  ഒരു അനുഭവ കഥയില്‍ നിന്ന് കിട്ടിയ ത്രഡ് ആണ്‍ thank you.

  ReplyDelete
 14. ആകര്‍ഷകമായ ആഖ്യാനശൈലി.കഥയ്ക്ക് യോജിച്ച
  തലക്കെട്ടും,ചിത്രവും.മനസ്സിനള്ളിലെ സംഘര്‍ഷങ്ങള്‍
  പ്രതിഫലിപ്പിക്കുന്ന നല്ലൊരു രചന.
  അക്ഷരപിശകുകള്‍ ശ്രദ്ധിക്കുക!
  പ്രകാശമാനമായ പുതുവത്സരാശംസകള്‍
  നേര്‍ന്നുകൊണ്ട്,
  സി.വി.തങ്കപ്പന്‍

  ReplyDelete
 15. thankyou satheesan,

  thankyou sir.

  ReplyDelete
 16. Wish you all a very hearty and happy New year..thankyou.

  ReplyDelete

ഒന്ന് മിണ്ടീട്ട് പോകൂന്നേ..