Sunday, 25 December 2011

രണ്ട് ഓഫ്ഫ് ലൈനുകള്..


അയാള് :
പറയെന്റ്റെ മുത്തേ..
നിനക്കറിയുമോ നമ്മള്‍ ഒന്നാകുന്ന ഒരു ദിവസത്തിന്..
ആ ഒരു നിമിഷത്തിനു വേണ്ടിയുള്ള വെമ്പലിലാണ്‍ എന്റ്റെ ഉള്ളം..
ഞാന്‍ ഒഴികെയുള്ളവരെല്ലാം ഓഫീസ്സ് വിട്ടിറങ്ങിയിരിയ്ക്കുന്നു,
എന്നാല്‍ ഞാന്‍ നിനക്കായ് വഴി കണ്ണ് കാത്തിരിയ്ക്കുകയാണ്..
എവിടെയാണ്‍ നീ…?
ഇവിടെ ഇങ്ങനെ ഇരിയ്ക്കുമ്പോള്‍ അകാരണമായൊരു ഭയം എന്റ്റെ ഈ കൈത്തലം വിയര്പ്പി യ്ക്കുന്നു..
എന്നാലും സാരമില്ല..ഞാന്‍ ധീരനെന്ന് സ്വയം ബോധ്യപ്പെടുത്താനായെങ്കിലും നീയൊന്ന് പെട്ടെന്ന് വരൂ..
ഇവിടെ മുറികള്‍ പൂട്ടി തുടങ്ങിയിരിയ്ക്കുന്നു..
എനിയ്ക്ക് പറയാനുള്ളത് പറഞ്ഞ് ഞാന്‍ പോവുകയാണ്..!
ഇപ്പോഴാണ്‍ ഞാന്‍ ഓര്ത്തയത് ചിലപ്പോള്‍ നീ വൈകിയേയ്ക്കും എന്നു പറഞ്ഞത്..
ഇന്നാണല്ലൊ നിനക്ക് മകളുടെ സ്ക്കൂളില്‍ പോകേണ്ട ദിവസം
പേടിയ്ക്കണ്ട അവള്‍ പരീക്ഷയില്‍ നല്ല പോലെ ചെയ്തിരിയ്ക്കും..
നീ ഒരിയ്ക്കല്‍ എനിയ്ക്കു തന്ന പടത്തില്‍ അവളുടെ മുഖം തെളിയാതെ കിടപ്പുണ്ടായിരുന്നു..
അവള്ക്ക് നിന്റെ ഛായയാണെന്ന് തോന്നുന്നു
അതേ മൂക്കും ചുവന്ന ചുണ്ടുകളും..
പക്ഷേ റോസ് നിറത്തിലുള്ള ഡ്രസ്സ് മോളേക്കാളേറെ നിനക്കാണ്‍ ചേരുന്നത്..
എന്റെ പ്രിയപ്പെട്ട നിറം റോസ് ആണെന്ന് നിനക്ക് അറിയാമല്ലോ അല്ലേ..?
ങാ..ഒരു കാര്യം പറയാന്‍ വിട്ടു പോയി,
ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടു,
ഒരു പ്രേമ രംഗങ്ങളും നടപ്പിലാക്കാതെ മുഖത്തോട് മുഖം നോക്കി നമ്മളിരിയ്ക്കുന്നു..
നിന്റെര മണം ഞാന്‍ ശ്വസിയ്ക്കുന്നുണ്ടായിരുന്നു..
പക്ഷേ പെട്ടെന്നത് മുറിഞ്ഞു പോയി...
നാട്ടില്‍ നിന്നും വന്ന വീട്ടിലെ ഫോണ്..
അത് അവളായിരുന്നു എന്റ്റെ ഭാര്യ..
നിനക്കറിയാമല്ലോ അവള്‍ പ്രസവിച്ച് കിടക്കുകയാണെന്ന്..
മോന്‍ പേരിട്ടു..ക്ഷമിയ്ക്കണം അതും പറയാന്‍ ഞാന്‍ വിട്ടു പോയി..
അവനെ പഠിപ്പിച്ച് ഡോക്ടര്‍ ആക്കണമെന്ന് അവള്‍ പറയുന്നു..
അവന്റെഠ വിദ്യഭ്യാസത്തിനും മറ്റുമായി വരും നാളുകളില്‍ ഞാനിനി കുറെ ബുദ്ധിമുട്ടേണ്ടി വരും..
നിനക്ക് എന്റ്റെ ഇവിടുത്തെ വരുമാനത്തെ കുറിച്ചും സമ്പാദ്യങ്ങളെ കുറിച്ചും നല്ല പോലെ അറിയാമല്ലോ..
എനിയ്ക്ക് സമ്പാദ്യം എന്നു പറയാന്‍ ഈ ഉടലും സ്നേഹവും മാത്രമേ ഉള്ളു..
ഇതു കേട്ട് നിന്റ്റെ കണ്ണുകള്‍ നിറയണ്ട..
ഞാന്‍ ഇനി ഇറങ്ങാന്‍ നോക്കട്ടെ...
അവള്ക്ക് പൈസ അയയ്ക്കാന്‍ ബേങ്കിലും പോണം..
അപ്പോള് നമ്മുട സ്ഥിരം സമയത്ത് നാളെ കാണാം..
ഒരിയ്ക്കല്‍ കൂടി ഞാന് ഓര്മ്മിപ്പിയ്ക്കയാണ്,
നിന്റ്റെ മകളുടെ വിദ്യഭ്യാസവും വിവാഹവും മറ്റു പ്രാരാബ്ധങ്ങളും തീരും വരേയ്ക്കും ഞാന്‍ ഇവിടെ ഉണര്ന്നിരിയ്ക്കും..നിന്നെ ഒന്നു കാണാന്…നിന്നെ ഒന്നു തൊടാന്‍ മാത്രമായിട്ട്..
അന്നും എന്നത്തേയും പോലെ ഞാന്‍ നിന്നോട് ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചാല്‍ സമ്മതിയ്ക്കാതിരിയ്ക്കുമോ നീ..?
അവള് :
ഞാന്‍ വരും മുന്നെ നീ പോയല്ലേ..
സങ്കടം പറയുന്നില്ല.. ഞാന്‍ ഏറെ വൈകിയിരുന്നു..
നീ പറഞ്ഞ പോലെ തന്നെ മോള്‍ നല്ല പോലെ ചെയ്തിരുന്നു..
പിന്നെ ഞാന്‍ എത്തിയപ്പോഴേയ്ക്കും ഏട്ടന്‍ എത്തിയിരുന്നു..
ഏട്ടന്‍ ചായ വെച്ചു കൊടുത്ത് കൂടെ വര്ത്തനമാനത്തിന്‍ ഇരിയ്ക്കുകയെല്ലാം കഴിഞ്ഞു വേണ്ടെ ഇങ്ങെത്തിപ്പെടാന്..
സാരമില്ല..നിന്റെച വരികള്‍ എന്നേയും കാത്ത് കിടന്നിരുന്നല്ലോ..
എനിയ്ക്കതു തന്നെ ധാരാളം..
നിന്റ്റെ വാക്കുകളല്ലേ എന്റ്റെ ഊര്ജ്ജം..
എന്റ്റെ ചുറ്റുപാടുകളും അവസ്ഥകളും എന്നെ കീഴടക്കി വരിഞ്ഞ് മുറക്കിയിരിയ്ക്കുകയാണ്..
അവിടെ നിന്നുള്ളൊരു മോചനമാണ്‍ നീ എനിയ്ക്ക്..
നീ എനിയ്ക്ക് ആരാണെന്ന് ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല..
എന്റ്റെ വരും കാലത്തിലെ കാവല് ഭടനായി ഞാന്‍ നിന്നെ സങ്കൽപ്പിയ്ക്കുകയാണ്..
വരും നാളയില്‍ ഞാന്‍ ഈ രൂപത്തിലും ഭാവത്തിലും ഉണ്ടായിരിയ്ക്കുമോ എന്നത് സാങ്കല്പികം..
വാക്ക് തരാനും എനിയ്ക്കാവില്ല..
പക്ഷേ ഒന്നു ഞാന്‍ പറയാം..
എന്റെ മോഹങ്ങളും ആശകളും ഞാന്‍ വെള്ളാരം കല്ലുകളെ കുഞ്ഞു സഞ്ചിയില്‍ ആക്കി സൂക്ഷിയ്ക്കും പോലെ കരുതി വെയ്ക്കുന്നു..
ഇടയ്ക്കിടെ ഞാന്‍ അവയെ കൈകളിലെടുത്ത് ആസ്വാദിയ്ക്കും..
ഏതാനും കാരണ വശാല്‍ ആ സഞ്ചി നഷ്ടമാവുകയാണെങ്കില്‍ നീ വ്യസനിയ്ക്കരുത്..
നീ നിന്റെര ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് സന്തോഷത്തോടെ കഴിയുന്നു എന്ന ആനന്ദ കണ്ണുനീര്‍ തുള്ളികള്‍ മറ്റൊരു സഞ്ചിയിലാക്കി ഞാന്‍ സൂക്ഷിച്ചിരിയ്ക്കും..
അടുക്കളയില്‍ ഒരുപാട് പണികള് കിടക്കുന്നു.. ഞാന്‍ പോകട്ടെ..
ങാ, അതിനു മുന്നെ ഒരു കാര്യം കൂടി,
ഇന്നലെ ഞാനും നിന്നെ സ്വപ്നം കണ്ടിരുന്നു..
ഇവിടെ നിന്നെ കാണുന്ന ഒരു കുഞ്ഞു ചിത്രമല്ലാതെ വേറൊരു വ്യക്ത രൂപവും നിന്നെ കുറിച്ച് എനിയ്ക്കില്ലല്ലോ..
അതായിരിയ്ക്കാം സ്വപ്നത്തില്‍ നിന്റ്റെ മുഖത്ത് ഒരു മൂടല്‍ വീണിരുന്നു..
പക്ഷേ നമ്മുടെ പ്രേമ സല്ലാപങ്ങള്‍ വ്യക്തമായിരുന്നു..
പ്രേമ സല്ലാപങ്ങള്‍ തന്നെയോ..?
എനിയ്ക്ക് ഒന്നും വേര്ത്തിരിയ്ക്കാന്‍ ആവുന്നില്ല..
ഞാന്‍ അതിനെ കുറിച്ച് ബോധവതിയുമല്ല..
നമ്മുടെ ലക്ഷ്യം അതല്ലല്ലോ..
ഒരു ദീര്ഘക കാലം മുഴുവന്‍ കാത്തിരിയ്ക്കുന്ന കാമുകീ കാമുകന്മാര്‍ അല്ലല്ലോ നമ്മള്..
പിന്നെ…?
അതൊരു രഹസ്യമല്ലേ..
വാര്ദ്ധ്യ ക്ക്യത്തിന്റെ ചവിട്ടു പടിയില് ദൂരേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്ന ഒരു സന്ധ്യയില്‍ നിശ്ചയിയ്ക്കേണ്ട തീരുമാനം..
ഏട്ടന്‍ വിളി തുടങ്ങിയിരിയ്ക്കുന്നു..
അല്പം മുന്ശു‍ണ്ഠിയാണെങ്കിലും സഹിയ്ക്കാവുന്നതേ ഉള്ളു..
മോളും ഉറങ്ങാന്‍ തിടുക്കം കൂട്ടുന്നു..
നിന്നെ ഞാന്‍ ഉപേക്ഷിച്ച് പോവുകയല്ലാ…
നാളെ നമ്മുടെ സ്ഥിരം സമയത്തു കാണാം എന്ന പ്രത്യാശയില്……