Tuesday 22 March 2011

നവ വധു..!

വയസ്സന്‍ ഘടികാരം പന്ത്രണ്ട് മുഴക്കി.
പല്ലുകള്‍ക്കിടയില്‍ ഇറുക്കി നിര്‍ത്തിയിരിയ്ക്കുന്ന പാതിയെരിഞ്ഞ ചുരുട്ടെടുത്ത്  വില്ല്യം ആഷ് ട്രായില്‍ എറിഞ്ഞ് വീണ്ടും നിശ്ശബ്ദനായി.
കാതറിന്‍ അയാളുടെ മുഖം വീക്ഷിയ്ക്കുകയായിരുന്നു.
മലകളും  കടലുകളും താണ്ടി സഞ്ചരിച്ചെത്തിയാല്‍ അവന്‍ അങ്ങനെയാണ്,
നിശ്ശബ്ദതയുടെ അലങ്കാരവും  കീറി മുറിച്ച്  തുളച്ചു കയറുന്ന നോട്ടവും  അച്ചടക്കത്തോടെ വാക്കുകള്‍  പിശുക്കിയുള്ള സംസാരം..
അവന്‍റെ എലിസബത്ത് മമ്മ കുറിച്ചു തന്ന ബയോഡാറ്റകളില്‍ ഒന്നു മാത്രം..!

ചെമ്പിച്ച നീളന്‍ തലമുടിയും, അനുസരണയോടെ വെട്ടി നിര്‍ത്തിയിരിയ്ക്കുന്ന കുറ്റിത്താടിയും മങ്ങിയ മഞ്ഞ വെളിച്ചത്തില്‍  ഇടക്കിടെ വെട്ടി തിളങ്ങി..
മേല്‍ചുണ്ടിനു മുകളില്‍ കൂടി ആ തിളക്കം കണ്ടിരുന്നെങ്കില്‍ വില്ല്യം ഒരു പുറം രാജ്യക്കാരനാണെന്ന് വിശ്വസിയ്ക്കേണ്ടി വരും..കാതറിന്‍ ഓര്‍ത്തു.
വജ്ര മോതിര വിരലുക്കള്‍ക്കിടയില്‍ ഇറുക്കി പിടിച്ചിരിയ്ക്കുന്ന ഗ്ലാസ്സ് ഊറ്റി കുടിച്ച് ചൂരല്‍ കസാരയില്‍ നിന്ന് വില്ല്യം സാവധാനം ഉയര്‍ന്നു.
വരൂ, കാതറിന്‍..എന്‍റെ മുറിയില്‍ വരൂ..
നമുക്ക് സംസാരിയ്ക്കാനുള്ള അവസരം നമ്മളായി ഇതു വരെ ഉണ്ടാക്കിയില്ല
ഇന്ന്.നീയും.ഞാനും!
നമ്മള്‍ മനസ്സ് തുറക്കുന്നൂ
നിന്‍റെ നാണത്തില്‍ കുതിര്‍ന്ന സ്വരങ്ങള്‍ ആ ചെഞ്ചുണ്ടില്‍ നിന്ന് ഉതിരുമ്പോള്‍ മാനത്ത് പൂത്തു നില്‍ക്കും നക്ഷത്രങ്ങളെ കണ്ടില്ലേ.. അവര്‍ ലജ്ജിയ്ക്കട്ടെ.
സിരകളിലൂടരിച്ചു കയറുന്ന ദാഹമോഹങ്ങള്‍ അണയ്കുവാന്‍ വില്ല്യം പടികള്‍ കയറി.
നീ എത്ര സുന്ദരിയാണ്‍ കാതറിന്‍..
നിന്നെ കാണുമ്പോള്‍ എനിയ്ക്ക് ചുവുന്നു തുടുത്ത റോസാ പുഷ്പ്പമാണ്‍ ഓര്‍മ്മ വരിക.
ഈ വെളുത്ത നിശാ വസ്ത്രത്തില്‍ നീ ഒരു മാലാഖയായിരിയ്ക്കുന്നു എന്ന് പറയുന്നതിനേക്കാള്‍  നാലഞ്ച് ഇതളുകള്‍ മാത്രമുള്ള ഒരു വെളുത്ത റോസാ പുഷ്പ്പമെന്ന് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ആ പതിഞ്ഞ സ്വരം കാതില്‍ തട്ടി അകന്ന് നീങ്ങുന്നു വില്ല്യമിനോടൊപ്പം.

കാതറിന്‍ നിര്‍വ്വികാരയായി കോണിപ്പടിയ്ക്കല്‍ നോക്കി നിന്നു..
ജീവിത വിഹായസ്സിലേയ്ക്കുള്ള ആദ്യ പടി..!
മഞ്ഞ് പൊഴിയുന്നൂ..
മിഴികള്‍ പാതി കൂമ്പുന്നു..
നിലാവ് ചിരിയ്ക്കുന്നൂ..
താരകങ്ങള്‍ ലജ്ജിച്ച് തല താഴ്ത്തുന്നൂ..!

ഒരു നവ വധുവായ്എന്‍റേയും ആദ്യ പടി.

26 comments:

  1. കൊച്ചുകഥ നന്നായിരിക്കുന്നു.
    നവവധുവിന്റെ ആദ്യം എന്തോ ഒരു പ്രത്യേകതയോടെ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  2. റോസാ പുഷ്പമാണ് ,മാരിവില്ലാണ് ,ആപ്പിള്‍ ക്കുരുന്നാണ് എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കുന്ന ആളുകള്‍ സത്യത്തില്‍ ജീവിതത്തില്‍ ഉണ്ടോ ?അങ്ങനെ കേട്ടാല്‍ തരളിതരാകുന്ന പെണ്‍കൊടികള്‍ ഉണ്ടോ ? ഉണ്ടായിരിക്കും അല്ലെ ? ഇതിപ്പോ മ വാരികയിലെ തുടര്‍ക്കഥ കൊണ്ട് വന്നു നിര്‍ത്തിയത് പോലെ ആയല്ലോ ..ഇനി ബൂലോകം മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ ആയിരിക്കും..കാതറിന്‍ മുറിയില്‍ കയറിയോ ?വില്യം അവളെ എന്ത് ചെയ്തു? ..അരുതാത്തതെന്തെന്കിലും ?? എന്റെ ദൈവേ ...തുടക്കം തന്നെ ഇങ്ങനെ ആയല്ലോ .....:)

    ReplyDelete
  3. ആദ്യ കമാന്‍റിന്‍ റാംജി സാറിന്‍ ഒരു സ്പെഷല്‍ താങ്ക്സ്.
    അയ്യോ,മ കാരം കൂട്ടാനൊന്നും പ്ലാനില്ലാ മാഷേ.

    ReplyDelete
  4. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
    ബ്ലോഗിങ്ങിനു സഹായം

    ReplyDelete
  5. ഇത് ഫനയുടെയും ആദ്യ പടി... അല്ലെ ?
    എല്ലാ ആശംസകളും....

    ReplyDelete
  6. നന്നായിരിക്കുന്നു, തുടക്കം മോശമായില്ല..!
    എല്ലാ ആശംസകളും....

    ReplyDelete
  7. നന്മയിലേക്കുള്ള പടവുകള്‍ സന്തോഷത്തോടെ നടന്ന്‌ കയറൂ..

    ReplyDelete
  8. രമേശ് പറഞ്ഞപോലെ ബൂലോകം മുഴുവന്‍ സസ്പെന്‍സില്‍ നിര്‍ത്താനാണോ..........അഭിനന്ദനങ്ങള്‍

    ReplyDelete
  9. ആദ്യ പടി മോശമായില്ല ...
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  10. സന്തോഷത്തോടെ വലതു കാല്‍ വെച്ച് ബൂലോക വിഹായസ്സിലേയ്ക്ക് കയറുന്നു എന്നാണ്‍ ഈ പോസ്റ്റിന്‍റെ പിന്നിലുള്ള രഹസ്യം എന്നു കൂടി ഞാന്‍ വ്യക്തമാക്കുന്നു ,എല്ലാവരേയും അറിയിയ്ക്കുന്നൂ.

    ReplyDelete
  11. നന്നായിരിക്കുന്ന
    എല്ലാ ആശംസകളും....

    ReplyDelete
  12. ആശംസകള്‍ ......

    ReplyDelete
  13. വഴിതെറ്റി വന്ന കൂട്ടുകാരിയ്ക്ക് ......ഞാനും നല്‍കുന്നു എന്റെ സൗഹൃദത്തിന്റെ കരങ്ങള്‍.......
    ആശംസകള്‍...

    (പിന്നെ ഒരു സംശയം...."ഫന"യുടെ അര്‍ത്ഥം ശരിക്കും അറിയാമോ ...?)

    ReplyDelete
  14. മുല്ലപ്പൂക്കള്‍ മണക്കാത്ത ഈ നവ വധുവിനെ എനിയ്ക്കും ഇഷ്ടായി...ആശംസകള്‍.

    ReplyDelete
  15. നന്നായിരിക്കുന്നു ഈ തുടക്കം..തുടരുക..എല്ലാ വിധ ആശംസകളും

    ReplyDelete
  16. എല്ലാവര്‍ക്കും താങ്ക്സ്..ഇത്രയും നല്ല പ്രതികരണങ്ങള്‍ക്ക് വീണ്ടും താങ്ക്സ്.

    JITHU said...(പിന്നെ ഒരു സംശയം...."ഫന"യുടെ അര്‍ത്ഥം ശരിക്കും അറിയാമോ ...?)

    Fana means that you totally forget yourself. You forget who you are. ...സ്റ്റേറ്റ് ഓഫ് നിര്‍വാണ എന്നും പറയാം.

    ReplyDelete
  17. വിശദീകരണ കമന്റ് കണ്ടപ്പോഴാണ് കഥയിലെ കഥ മനസ്സിലായത്‌!
    തുടക്കംതന്നെ വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്താതെ ആശയം നേരിട്ട് പറയാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. എന്നിരിക്കിലും ഭാഷ വശ്യമാണ്. 'ബൂലോകത്ത്' smiling girl ആയി വിലസാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    ഭാവുകങ്ങള്‍

    ReplyDelete
  18. ആദ്യപടിയിൽ ചില സൂത്രപടികൾ കെട്ടിഉയർത്തി കഥ പറഞ്ഞ ഹനാ , ആശംസകൾ………

    ReplyDelete
  19. കഥയിലെ കഥ കണ്‍ഫ്യൂഷനില്‍ എത്തിച്ചെങ്കില്‍ സോറി :-)
    പിന്നെ smiling girls ആണ്‍,എന്‍റെ ഇരട്ടകള്‍..എനിയ്ക്കും ഇവിടെയൊക്കെ ഹാപ്പി ആയി കഴിഞ്ഞാല്‍ മതി.
    ആദ്യ പടിയിലെ സൂത്ര പടി ..വാസ്തവം :-)
    ഭാവുകങ്ങള്‍ക്കും, ആശംസകള്‍ക്കും താങ്ക്സ്.

    ReplyDelete
  20. ഹൃദയം നിറഞ്ഞ ആശംസകൾ..

    ReplyDelete

ഒന്ന് മിണ്ടീട്ട് പോകൂന്നേ..